Latest Malayalam OTT releases on Netflix, Amazon Prime Video, Disney Hotstar: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ കാണാവുന്നതും, ഉടനെ റിലീസിനെത്തിയതുമായ 20 ചിത്രങ്ങൾ
Entertainment Desk
New Update
1/20
Guruvayoor Ambalanadayil OTT: ഗുരുവായൂരമ്പല നടയിൽ
'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം, ബേസിൽ ജോസഫിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേക്ക്. 'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂൺ 27 മുതൽ ഗുരുവായൂരമ്പല നടയിൽ സ്ട്രീമിംഗ് ആരംഭിക്കും.
2/20
Malayalee From India OTT: മലയാളി ഫ്രം ഇന്ത്യ
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ' മലയാളി ഫ്രം ഇന്ത്യ' ഒടിടിയിലേക്ക്. 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ. മഞ്ജു പിള്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ് ബിജോയ്. സോണി ലിവിൽ ജൂലൈ 5 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
3/20
Aranmanai 4 Ott: അറൺമണൈ 4
തമന്ന, റാഷി ഖന്ന, സുന്ദര്‍.സി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറർ കോമഡി ചിത്രമായ 'അരണ്‍മനൈ 4' ഒടിടിയിലെത്തി. സുന്ദർ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. തമിഴ് സിനിമ ഈ വർഷം നേരിട്ട തുടർ പരാജയങ്ങൾക്കിടയിലും മികച്ച വിജയമാണ് അരണ്‍മനൈ ബോക്സ് ഓഫീസിൽ നേടിയത്. 100 കോടിയോളം രൂപ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ നേടാനായി. യോഗി ബാബു, ദില്ലി ഗണേഷ്, വിടിവി ഗണേഷ്, കോവൈ സരള എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം കാണാം.
4/20
Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മുരളി- വേണു എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുടെ നാലു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ചിത്രം ഇപ്പോൾ സോണി ലിവിൽ കാണാം.
5/20
Nadikar OTT: നടികർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് 'നടികർ' ഒടിടിയിലേക്ക്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി എത്തുന്നത് ടൊവിനോയാണ്. നെറ്റ്ഫ്ളിക്സിൽ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
6/20
Jai Ganesh OTT: ജയ് ഗണേഷ്
പതിവ് സൂപ്പർ ഹീറോ സങ്കൽപ്പങ്ങളെ പൊളിച്ചഴുതി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയ് ഗണേഷ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഡ്രീംസ് എൻ ബിയോണ്ടിന്റെയും ബാനറിൽ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേർന്നാണ് ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിന്റെ നിർമ്മാണം. ജയ് ഗണേശ് ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
7/20
Bade Miyan Chote Miyan OTT: ബഡേ മിയാൻ ഛോട്ടേ മിയാൻ
Akshay Kumar, Tiger Shroff, Prithviraj starrer Bade Miyan Chote Miyan OTT: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗർ ഷ്രോഫിനും ഒപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ഒടിടിയിലെത്തി. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രത്തിൽ വില്ലൻ വേഷമാണ് പൃഥ്വിയ്ക്ക്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
8/20
Turbo OTT: ടർബോ ഒടിടിയിലേക്ക്
തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി- വൈശാഖ് ചിത്രം ‘ടർബോ’ഒടിടിയിലേക്ക്. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ടർബോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. ജൂലൈ ആദ്യവാരത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഒടിടി റിലീസ് തീയതി സോണി ലിവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
9/20
Garudan OTT: ഗരുഡൻ
ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ഗരുഡൻ ഒടിടിയിലേക്ക്. സൂരിയാണ് ചിത്രത്തിലെ നായകൻ. ഒപ്പം പ്രധാന കഥാപാത്രമായി ശശികുമാറുമുണ്ട്. മലയാളത്തിന്റെ പ്രിയനടി ശിവദയും ഗരുഡനില്‍ അഭിനയിച്ചിച്ചിട്ടുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. വെട്രിമാരനാണ് തിരക്കഥ ഒരുക്കിയത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ എന്നാണ് റിപ്പോർട്ട്. എപ്പോൾ മുതൽ ആമസോണിൽ ചിത്രം കാണാം എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
10/20
Aavesham OTT: ആവേശം
ഫഹദ് ഫാസിൽ നായകനായ ആവേശം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ആവേശം കാണാം.
11/20
Anchakkallakkokkan OTT: അഞ്ചക്കള്ളകോക്കാൻ
ലുക്ക്മാൻ , ചെമ്പൻ വിനോദ് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന 'അഞ്ചക്കള്ളക്കൊക്കൻ' ഒരു പരീക്ഷണചിത്രമാണ്. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
12/20
Pavi Caretaker OTT: പവി കെയർ ടേക്കർ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത 'പവി കെയർ ടേക്കർ' ഒടിടിയിലേക്ക്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിങ്ങനെ അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് നിർമ്മിച്ച ചിത്രമാണിത്. ജൂണിൽ ചിത്രം ഒടിടിയിലെത്തും എന്നാണ് വിവരം.
13/20
Marivillin Gopurangal OTT: മാരിവില്ലിൻ ഗോപുരങ്ങൾ
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ'. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജൂലൈ ആദ്യവാരം ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
14/20
Manjummel Boys OTT: മഞ്ഞുമ്മൽ ബോയ്സ്
ബോക്സ് ഓഫീസിൽ റെക്കോർഡു തീർത്ത് മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായ മഞ്ഞുമ്മല്‍ ബോയ്‍സും ഒടിടിയിൽ ലഭ്യമാണ്. ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
15/20
Premalu OTT: പ്രേമലു
തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ റൊമാൻ്റിക് കോമഡി ചിത്രത്തിൽ നസ്‌ലെൻ കെ ഗഫൂറും മമിത ബൈജുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പ്രണയചിത്രമാണ് പ്രേമലു. ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രേമലു കാണാം.
16/20
Bramayugam OTT: ഭ്രമയുഗം
Bramayugam OTT: മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഭ്രമയുഗം ഒടിടിയിൽ ലഭ്യമാണ്. മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സോണി ലിവിൽ ചിത്രം ലഭ്യമാണ്.
17/20
Tillu Square OTT: ടില്ലു സ്ക്വയർ
Tillu Square OTT: തെലുങ്കില്‍ വൻവിജയമായി മാറിയ അനുപമ പരമേശ്വരൻ, സിദ്ധു ജൊന്നലഗഡ്ഡ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ടില്ലു സ്ക്വയർ ഒടിടിയിൽ. നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാണ്.
18/20
J Baby OTT: ജെ ബേബി
J Baby OTT: പാ. രഞ്ജിത്തിന്റെ നിർമാണത്തിൽ നടി ഉർവശി, ദിനേശ്, മാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ സുരേഷ് മാരി സംവിധാനം ചെയ്ത ‘ജെ ബേബി’ ഒടിടിയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.
19/20
Rebel OTT: റെബൽ
മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ റെബൽ ഒടിടിയിൽ കാണാം. സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും മമിതയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
20/20
Shaitaan OTT: ശെയ്ത്താൻ
Shaitaan OTT: അജയ് ദേവ്ഗണ്‍, മാധവൻ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ശെയ്ത്താന്‍ ഒടിടിയിൽ കാണാം. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ
New Release Amazon Disney Hotstar Netflix